ഒരു കുരങ്ങിനെ
ഞാനും വളര്‍ത്തുന്നുണ്ട്
എനിക്കു തൊട്ടുമുമ്പു കുരങ്ങനെന്ന
സ്നേഹത്തില്‍
കുരങ്ങിനു പ്രിയപ്പെട്ട മരങ്ങള്‍
ചുവരില്‍ വരച്ചുവെച്ചിട്ടുണ്ട്
ചാടി മറിയട്ടെ
ചാഞ്ചാടിയാടട്ടെ
മരം മടുത്തെന്ന്
കുരങ്ങെന്നെ കൊഞ്ഞനം കുത്തുമ്പോള്‍
ഇലപ്പച്ചയുടെ രാസലായനിയില്‍
പല നാടുകള്‍ കടന്നൊരു പുഴ
മുതലയെ കൂട്ടിക്കൊണ്ടുവരും
കുരങ്ങന്‍
അത്തിമരക്കൊമ്പില്‍
ഹൃദയം മറന്നുവെച്ചെന്ന്
പണ്ടത്തെ നുണ നുണയും
ചുവരിലെ മരങ്ങളില്‍
ഇല തളിര്‍ക്കുന്ന രാത്രിയിലാണ്
കൊമ്പുകളില്‍ ചാടിച്ചാടി
മടുത്ത കുരങ്ങന്‍
താഴെയൊരു നദി
ഒഴുകിയൊഴുകി
കടലില്‍ മുങ്ങുന്ന കഥ പറഞ്ഞ്
ഉപ്പുവെള്ളത്തില്‍
ഒഴുകി നടക്കുന്ന ഹൃദയം
നെഞ്ചോടു ചേര്‍ക്കുക
പരീക്ഷണശാലയില്‍
ടെസ്റ്റ്യൂബുകള്‍ ഉടയുന്ന ശബ്ദമാണപ്പോള്‍
കടലിന്
നല്ല കവിത. സോണ വഴിയാണ് വന്നത്. വെറുതെയായില്ല