പെന്‍‌ഡുലം
Oct 4, 2010
എന്തുമാത്രം വലുതാണെടീ നമ്മുടെ വീട്
എത്ര ഉയരത്തിലാണെടീ മേല്‍ക്കൂര.

ഇറങ്ങിപ്പോകുവാനും
തിരിച്ചു കയറുവാനും
എണ്ണിയെണ്ണി ചവിട്ടുപടികളെന്തിനാണ് ?

ഒരു നോട്ടത്തിന്
ഓടിപ്പോയൊളിക്കുവാന്‍
ചതുരം‌ഗത്തോളം ജനലഴികളെന്തിനാണ് ?

ആരുമില്ലേയെന്നു മുട്ടി വിളിക്കുവാന്‍
ആരാണെന്നു പതുങ്ങുവാന്‍
ചുട്ടുപഴുപ്പിച്ച വാതില്‍ താഴെന്തിനാണ് ?

അത്ഭുതകഥകള്‍ കേട്ടുകേട്ട്
എന്നെപ്പോലെ
നീയും കുഞ്ഞായോ,
ആടിയാടി ഉറങ്ങിയോ ?

...ഒഴിഞ്ഞ മണല്‍‌പ്രദേശങ്ങള്‍
ഉപേക്ഷിക്കപ്പെട്ട കുന്നിന്‍‌പുറങ്ങള്‍
ഓടിപ്പോകുന്ന കാറ്റ്
മഴ നനഞ്ഞ വരമ്പ്

ഞാനോ നീയോ
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിന്‍ കാലൊച്ച ...

നമ്മുടെ വീട്ടിലേക്ക്
ആരാണ്,
കക്ഷത്തിലൊരു
സൂചിമുനയുടെ ജീവിതവും പൊതിഞ്ഞ്
വിരുന്നു വരുന്നത് ?

Labels: 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007