മേല്‍‌വിലാസം തെറ്റിവന്ന രണ്ട് പ്രേമലേഖനങ്ങള്‍
Oct 10, 2010
1
കാട്ടില്‍ നിന്ന്

കാട്ടിനുള്ളിലെ
വീട്ടിനുള്ളിലെ
ജനലിനുള്ളിലെ
മുതുമുതുമുതുമുത്തച്ഛന്‍
നാടുനാടുനാടു വിട്ട്
ഓടിയോടിയോടിയ
കേട്ടുകേട്ടുകേട്ട
ഓര്‍മ്മയ്ക്കുള്ളിലെ
കാടു കത്തും തിയ്യ്
ഊതിയൂതിയൂതി
പെണ്ണെഴുതുന്നു:
മരപ്പൊത്തിനുള്ളിലെ
ചില്ലയ്ക്കുള്ളിലെ
ഇലയ്ക്കുള്ളിലെ
പൂവിന്നുള്ളിലെ
കായ്ക്കുള്ളിലെ
പേടി ഞാന്‍
കൊതിയാകുന്നു കാണുവാന്‍
ഓടിയോടിയോടി
വരില്ലേ
ഒന്നിച്ചൊളിച്ചോടുവാന്‍

2
കടലില്‍ നിന്ന്

കടലിനുള്ളിലെ
മാളികയ്ക്കുള്ളിലെ
നീലവാതില്‍ വിരിയ്ക്കുള്ളിലെ
മുതുമുതുമുതുമുത്തശ്ശി
നനഞ്ഞുനനഞ്ഞുനനഞ്ഞ്
ഒഴുകിയൊഴുകിയൊഴുകിയ
കേട്ടുകേട്ടുകേട്ട
കന്യകയ്ക്കുള്ളിലെ
മദിച്ചുയരും തിര
അമര്‍ത്തിയമര്‍ത്തിയമര്‍ത്തി
പെണ്ണെഴുതുന്നു:
ജലത്തിനുള്ളിലെ
മത്സ്യത്തിനുള്ളിലെ
ചിറകുകള്‍ക്കുള്ളിലെ
വേഗത്തിനുള്ളിലെ
കിതപ്പിനുള്ളിലെ
പേടി ഞാന്‍
കൊതിയാകുന്നു കാണുവാന്‍
ഒഴുകിയൊഴുകിയൊഴുകി
വരില്ലേ
ഒന്നിച്ചൊളിച്ചൊഴുകുവാന്‍


 

 
25വായന:
  • Blogger ശ്രീകുമാര്‍ കരിയാട്‌

    നല്ലകവിതകള്‍ !

     
  • Blogger ഏ.ആര്‍. നജീം

    ആദ്യ വായനയില്‍ മനോഹരമായി തോന്നിയ കവിത രണ്ടാമതൊന്നു വായിച്ചപ്പോഴാണ് വാക്കുകളുടെയും അക്ഷരങ്ങളുടെയും അവയുടെ കോര്‍ത്തിണക്കലും ശ്രദ്ധിക്കനായത് .
    രണ്ടു പ്രണയ ലേഖനങ്ങളുടെ സാമ്യം മനസ്സിലായത് പിന്നീടും :)

    അഭിനന്ദനങ്ങള്‍...

     
  • Blogger Rammohan Paliyath

    i read it both ways, like i was asked to read julio cortazar's hopscotch (nammude vattukali. athil neram vannavum idavittumellam thonkalukal - kadikkatte bhashayil paranjal kochamkutthalukal - kariyatte bhasha eniykkariyilla). wow!

     
  • Blogger Pramod.KM

    കവിതകള്‍ ഇഷ്ടമായി.

     
  • Blogger കാവലാന്‍

    നന്നായിരിക്കുന്നു, വീണ്ടും വീണ്ടും വായിക്കുന്നു.

     
  • Blogger പകല്‍കിനാവന്‍ | daYdreaMer

    കടിക്കാട്‌.. കാട്, കടല്‍ ... കവിത

     
  • Blogger രാമചന്ദ്രൻ വെട്ടിക്കാട്ട്

    കടല്‍ കടന്ന് കാടന്‍ പ്രണയം..

     
  • Blogger നജൂസ്‌

    അമര്‍ത്തിയമര്‍ത്തിയമര്‍ത്തി
    പെണ്ണെഴുതുന്നു: :)

     
  • Blogger ചന്ദ്രകാന്തം

    ഉള്ളിന്റെയുള്ളിന്റെയുള്ളിലേയ്ക്ക്‌ ഇങ്ങനെ എത്തിനോക്കിയാല്‍‌..
    :)
    പണ്ടെന്നോ.. അസുരന്മാരും ദേവേന്ദ്രനും തമ്മിലൊരു ഉരസലിന്റെ ബാക്കിയായി ഒളിവില്‍‌പ്പോയ ഇന്ദ്രനെ അന്വേഷിച്ചന്വേഷിച്ച്‌ ഇന്ദ്രാണി കണ്ടെത്തിയത്‌ ഒരു താമരത്തണ്ടിനുള്ളിലാണെന്ന്‌ കേട്ടിട്ടുണ്ട്‌. മനസ്സിന്റെ ഉള്‍‌പ്പൊരുളുകള്‍ക്ക്‌ അങ്ങനേയും ഒരു പുരാണകഥനം.

     
  • Blogger the man to walk with

    beautyful..


    All the Best

     
  • Anonymous Anonymous

  • Blogger Unknown

    കൊള്ളാലൊ ഈ ഉദ്യമം

     
  • Blogger ജസ്റ്റിന്‍

    നല്ല കവിതകള്‍

    കടലും കാടും തമ്മിലുള്ള പ്രണയം എന്ന് അര്‍ത്ഥമില്ല അല്ലെ.

     
  • Blogger ഷാജി അമ്പലത്ത്

    കവിത

     
  • Blogger Junaiths

    ഒരു കടലോളം നിറഞ്ഞ കാട്ടു കവിത
    ഒരു കാടോളം നിറഞ്ഞ കടല്ക്കവിത
    ചില്ലകള്‍ കൊണ്ടും
    തീ പിടിച്ചു കരിഞ്ഞും
    മുറിവുകളില്‍
    ഉപ്പു പരല്‍ ഉരഞ്ഞു നീറിയ
    പ്രണയ കവിതകള്‍..

    ഉമ്മ.

     
  • Blogger sitharas

    good..

     
  • Anonymous Anonymous

  • Anonymous Anonymous

    good

     
  • Blogger നന്ദിനിക്കുട്ടീസ്...

    വായനാസുഖമുള്ള രണ്ടു കവിതകള്‍, അഭിനന്ദനങ്ങള്‍ സുഹ്രുത്തേ...

     
  • Anonymous Anonymous

  • Blogger Faisal Alimuth

    അഭിനന്ദനങ്ങള്‍..!

     
  • Blogger പാവത്താൻ

    രണ്ടു പ്രേമലേഖനങ്ങള്‍ കണ്ടു. പക്ഷേ ഒരു കവിതയേ കണ്ടുള്ളൂ..

     
  • Blogger umbachy

    താഴെ നിന്നു മുകളിലോട്ടു വായിച്ചു നോക്കുക, അപ്പോഴറിയാം അതിന്റെ ഒരു സുഖം. അങ്ങനെ ഒരു തട്ടിപ്പ് കവിക്കാട് ഉള്ളില്‍ തിരുകിയിട്ടുണ്ടോ എന്നറിയില്ല. പക്ഷെ കവിത ഒരു കളി കളിക്കുന്നുണ്ടങ്ങനെ...

     
  • Blogger കല|kala

    നല്ല കവിത.

     
  • Blogger Mahi

    നസീർക്ക നിങ്ങളിപ്പൊളും അസാധ്യം തന്നെ

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007