തൊട്ടു തോണ്ടി...
Oct 30, 2010
അങ്ങിനെ കോത്താഴത്തുകാരന്‍
ഭൂമിയില്‍
അങ്ങോളമിങ്ങോളം നടക്കാന്‍ തുടങ്ങി
കണ്ടവരോടും കേട്ടവരോടും മിണ്ടി
തൊട്ടു
തോണ്ടി
കെട്ടിപ്പിടിച്ചു
ചീത്ത വിളിച്ചു
ആര്‍ത്തു ചിരിച്ചു
വീര്‍ത്തു കരഞ്ഞു.

ഇബ്‌ന്‍‌ ബത്തൂത്തയും
ഇട്ടിക്കോരയുമൊന്നുമല്ല
കോത്താഴത്തുകാരനാണ് സഞ്ചാരി.

കുതിരപ്പടയും ആനപ്പടയും
കാലാള്‍‌പ്പടയും സ്വന്തമായവന്‍
കോട്ടയും തുരങ്കവും പണിഞ്ഞവന്‍
പാട്ടും നൃത്തവുമറിഞ്ഞവന്‍
താളിയോലകളെഴുതിയവന്‍ .

ആ കോത്താഴത്തുകാരനാണിപ്പോള്‍
വഴി തെറ്റാതെ മുമ്പില്‍
അളന്നു വരച്ച നേര്‍‌വരയായി
നിവര്‍ന്നു നില്‍ക്കുന്നത്
താനേതു കോത്താഴത്തുകാനാടോയെന്നു
മുഖത്തു നോക്കി ചോദിക്കുന്നത്.

Labels: 

 
3വായന:
 • Blogger ഏറനാടന്‍

  ഇബ്‌ന്‍‌ ബത്തൂത്തയും
  ഇട്ടിക്കോരയുമൊന്നുമല്ല
  കോത്താഴത്തുകാരനാണ് സഞ്ചാരി.

  കോത്താഴത്തുകാരാ.. :)

   
 • Blogger SAJAN S

  ആ കോത്താഴത്തുകാരനാണിപ്പോള്‍
  വഴി തെറ്റാതെ മുമ്പില്‍
  അളന്നു വരച്ച നേര്‍‌വരയായി
  നിവര്‍ന്നു നില്‍ക്കുന്നത്
  താനേതു കോത്താഴത്തുകാനാടോയെന്നു
  മുഖത്തു നോക്കി ചോദിക്കുന്നത്...

  കൊള്ളാം...

   
 • Blogger MyDreams

  മുഖത്ത് നോക്കി ചോദിക്കാന്‍ ഒക്കെ കോത്താഴത്തുകാരന്‍ വളര്‍ന്നു

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007