ആര്‍ദ്രമീ ധനുമാസരാവില്‍
Nov 14, 2010
ധനുമാസമേ
നാണൂന്റമ്പലത്തിലെ അയ്യപ്പന്‍‌വിളക്കിന്റെ ചെണ്ടേ
പൊരിച്ചാക്കുകളുടെ മണമേ
ചോപ്പുമിഠായിയുടെ നിറമേ...

ധനുമാസമേ
വന്നല്ലോ വനമാല
മഞ്ഞും കുളിരും ജലദോഷവുമില്ലാതെ
തലേക്കെട്ടും കെട്ടി ഒരു കവിത

മണത്തു മണത്തു നടന്ന പൂച്ച
എലിയെ പിടിക്കുന്ന സൂത്രത്തിലാണെന്നെ
കടിച്ചെടുത്തത്
“പൂച്ചക്കൊരു മൂക്കുത്തി” കാണുന്ന
സകല ഉപചാരങ്ങളോടെയും
പൂച്ചയിരുന്നു ചിരി തുടങ്ങി
പൂച്ചച്ചിരി കേട്ടെത്തിയ എലികളും
പെരുച്ചാഴികളും ചിരിയായി
വഴിയേ പോയ ലക്ഷണം കെട്ട പൂച്ചകളെല്ലാം
ഓടിയെത്തി ചിരിയോ ചിരി

കാക്കയും കോഴിയും താറാവും
തത്തമ്മയും അടയ്ക്കാകിളിയും ഓലഞ്ഞാലിയും
പ്രാവും പരുന്തും മരങ്കൊത്തിയും
ചിറകും വിരിച്ചൊരേ ചിരി
ഓടിക്കിതച്ച് നായ്ക്കള്‍
കുറ്റിക്കാടിറങ്ങി കുറുക്കന്‍
കയറു പൊട്ടിച്ച് ആടും പൈക്കളും
നീന്തിത്തുഴഞ്ഞ് മീനും തവളയും നീര്‍ക്കോലിയും
കാട്ടില്‍ നിന്നതാ
പേടമാന്‍ മയില്‍ മുയല്‍
ആന സിംഹം കാട്ടുപോത്ത് എട്ടടിമൂര്‍ഖന്‍

ചിരിച്ചു ചിരിച്ച്...
തലയും കുത്തി മറിഞ്ഞ്
ഊരകുത്തി വീണ്
ചിരിച്ചു ചിരിച്ചു ചിരിച്ച്
മണ്ണു കപ്പുന്നു

ഏനക്കേടായല്ലൊ ധനുമാസമേ
ഏകാഗ്രത പോയല്ലൊ ധനുമാസമേ

Labels:



 

 
13വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007