ഹലൊ.mp3(4mb)
Nov 18, 2010
ഹലൊ
ഹലോ
കേള്‍ക്കുന്നുണ്ടോ
ഞാനാണ് ഞാനാണ്

കരയുന്നോ നീ
തിരയിരമ്പമാണെന്നോ
കടല്‍ തീരത്താണെന്നോ
ഹലൊ
ഹലോ

കടല്‍ തീരത്താണു ഞാന്‍
തിരകളില്ലല്ലൊ
ഇരമ്പമില്ലല്ലൊ
കാറ്റാടി മരങ്ങളില്ലല്ലൊ

തിരയെണ്ണുകയാണോ
ചിപ്പി തിരയുകയാണോ

കേള്‍ക്കുന്നുണ്ടോ

തിരകള്‍ക്കെന്തേ നിന്റെ ശബ്ദം
നിന്റെ മാത്രം ശബ്ദം

കരയുന്നുവോ നീ
ഞാനാണ് ഞാനാണ്

നിന്റെ
കടല്‍ തീരത്ത്
സൂര്യന്‍ അസ്തമിച്ചുവോ

വെയിലാണിവിടെ

സൂര്യന്‍ എവിടെയാണാവോ
അസ്തമനം എന്നാണാവോ

നിന്റെ
നീല ജലശബ്ദമെവിടെ
കൊത്തിയോടും
മീന്‍ ചുണ്ടുകളെവിടെ

പേടിയാകുന്നു

തിരയില്‍ മുങ്ങിയോ
നിന്റെ
വിരല്‍ തുമ്പുകള്‍
മുടിനാരിഴകള്‍

കേള്‍ക്കുന്നുണ്ടോ
ഞാനാണ് ഞാനാണ്

തിരകളില്ലാത്ത
കടല്‍ തീരത്താണു ഞാന്‍

മുങ്ങിപ്പോയ
ഒരു കടല്‍ തിരയെങ്കിലും
ചീഞ്ഞളിഞ്ഞ്
കരയ്ക്കടിയുന്നതും കാത്തിരിപ്പാണ്

കരയാനായെങ്കിലോ
കടല്‍ തിരയായെങ്കിലോ

ഒന്നും കേള്‍ക്കുന്നില്ലല്ലൊ
അവസാനിച്ചുവോ
അവസാനിച്ചുവോ

ഹലൊ
ഹലോ
കേള്‍ക്കുന്നുണ്ടോ
ഞാനാണ് ഞാനാണ്

Labels:



 

 
46വായന:
  • Blogger നസീര്‍ കടിക്കാട്‌

    ഹലൊ
    ഹലോ

     
  • Blogger നസീര്‍ കടിക്കാട്‌

    ആ തിരയെ മുക്കികൊന്നാലോ

     
  • Blogger നസീര്‍ കടിക്കാട്‌

    കടല്‍ തീരത്താണു ഞാന്‍
    തിരകളില്ലല്ലൊ
    ഇരമ്പമില്ലല്ലൊ
    കാറ്റാടി മരങ്ങളില്ലല്ലൊ

    ഓരോ കടലും മുക്കികൊല്ലുന്നുണ്ട് തിരയെ

    വത്സാ.....
    നിനക്കും,ഈ കവിതക്കും
    പിറക്കാനില്ലാത്ത തീയതികള്‍ക്കും
    ഹൃദയംഗമമായ ആശംസകള്‍

     
  • Blogger നസീര്‍ കടിക്കാട്‌

    nalla kavitha nazeer

     
  • Blogger നസീര്‍ കടിക്കാട്‌

    ആരും കാണാതെ പോയ കൊണ്ടെത്തലുകള്‍
    വളരെ നന്നായിട്ടുണ്ട്

     
  • Blogger നസീര്‍ കടിക്കാട്‌

    തിരകളില്ലല്ലൊ
    ഇരമ്പമില്ലല്ലൊ

    നസീറിന്റെ ഈ രണ്ട് വരി പോരേ

     
  • Blogger നസീര്‍ കടിക്കാട്‌

    എല്ലാം പുത്തൻ കണ്ടെത്തലുകളാണല്ലോ

     
  • Blogger നസീര്‍ കടിക്കാട്‌

    ഹലൊ
    ഹലോ
    കേള്‍ക്കുന്നുണ്ടോ
    ഞാനാണ് ഞാനാണ്
    IVIDE KAVITHAYUDE AMMAAYIYAMMA NENJUMTHALLICH NILKKUNNU !

     
  • Blogger നസീര്‍ കടിക്കാട്‌

    ഒരു ശോകഗാനത്തിന്റെ(പാടം പച്ചച്ച പാവാടയിട്ടപ്പോള്‍ പാവം നീയെത്ര...) പശ്ചാത്തലത്തില്‍ ഈ കവിത വായിച്ചു.വല്ലാത്തൊരു ഫീല്‍...

     
  • Blogger നസീര്‍ കടിക്കാട്‌

    മോക്ഷം കിട്ടാത്ത തിരയുടെ വീണ്ടും ജനിച്ചു ജീവിക്കുവാനുള്ള നിയോഗമാണു കടലെന്ന ഇടത്താവളം.

     
  • Blogger നസീര്‍ കടിക്കാട്‌

    നന്നായി ...ഈ കണ്ടെത്തല്‍ !
    ആശംസകള്‍
    ഒരു കനമുള്ള കവിതയിങ്ങോട്ടു പോരട്ടെ ....കാത്തിരിക്കുന്നു

     
  • Blogger നസീര്‍ കടിക്കാട്‌

    നന്നായീ...വേറിട്ട കണ്ടെത്തല്‍ ഇഷ്ടമായീ

     
  • Blogger നസീര്‍ കടിക്കാട്‌

    കൊള്ളാം നസീര്‍ .തിരകള്‍ക്ക്‌ ഒരു ഉമ്മ കൊടുക്കുന്നു

     
  • Blogger നസീര്‍ കടിക്കാട്‌

    കേള്‍ക്കുന്നുണ്ടോ
    ഞാനാണ് ഞാനാണ്
    -ഒന്നാന്തരമായി ഭാവനയുടെ ഈ പര്യവേക്ഷണം!

     
  • Blogger നസീര്‍ കടിക്കാട്‌

    “കരയാനായെങ്കിലോ
    കടല്‍ തിരയായെങ്കിലോ
    ...
    കടലിലേക്കിറങ്ങിപ്പോകുവാന്‍
    കഴിയാതെ
    മണ്ണിനും മറയിടാന്‍
    കഴിയാതെ
    ഭൂമി മുക്കാലും നിറഞ്ഞ്‌
    സംസ്കരിക്കുവാന്‍
    കഴിയാതെവന്ന
    തിരയുടെ അതാണ് കടല്‍.“

    നല്ല കവിത.നസീറിന് അഭിനന്ദനങ്ങൾ.

     
  • Blogger നസീര്‍ കടിക്കാട്‌

    കടലില്‍ പുനര്‍ജ്ജനിക്കുന്ന തിര

     
  • Blogger നസീര്‍ കടിക്കാട്‌

    നസീറേട്ടാ
    നന്നായീ കണ്ടെത്തല്‍ ! സുഖ പ്രദം !

     
  • Blogger നസീര്‍ കടിക്കാട്‌

    നല്ല വരികള്‍

     
  • Blogger നസീര്‍ കടിക്കാട്‌

    ഈ കെട്ടിക്കിടക്കുന്ന തിരകള്‍ നമ്മുടെതന്നെ ജഡിലതകളാണ്....
    സംശുദ്ധമായ കടലിന്റെ ആഴത്തെ അഴുകിയ സാംസ്‌കാരലായനികളാക്കി അവിടെയും ഇവിടെയും നിമഞ്ജനം ചെയ്യുന്നു നമ്മള്‍.
    പലവായനയില്‍ പലതും ധ്വനിപ്പിക്കുന്ന ശക്തമായ കവിത

     
  • Blogger നസീര്‍ കടിക്കാട്‌

    നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്,നസീര്‍ കടിക്കാട്
    നന്ദി

     
  • Blogger നസീര്‍ കടിക്കാട്‌

    നല്ല ഭാവന.നല്ല കവിത.

     
  • Blogger നസീര്‍ കടിക്കാട്‌

    This post has been removed by the author.

     
  • Blogger നസീര്‍ കടിക്കാട്‌

    ജീവിതമേ....

    നല്ല കവിത,നസീര്‍മാഷേ,

     
  • Blogger നസീര്‍ കടിക്കാട്‌

    IVIDE KAVITHAYUDE AMMAAYIYAMMA NENJUMTHALLICH NILKKUNNU ..ഇതിന്റെ അര്‍ത്ഥം ആരെങ്കിലും ഒന്നു പറഞ്ഞുതരുമോ? ഇങ്ങനെയൊക്കെയുള്ള പ്രയോഗങ്ങള്‍ മലയാള ഭാഷയ്ക്കു ആവശ്യമാണോ? അതും ഒരു കവിയില്‍ നിന്നു?

     
  • Blogger നസീര്‍ കടിക്കാട്‌

    നസീര്‍ കടിക്കാട് എഴുതിയ കമെന്റ് ബ്ലോഗില്‍ കാണുന്നില്ല;
    അതു ഞാന്‍ ഇവിടെ കൊടുക്കുന്നു:
    ithilevide kavithayundennu enikku manassilaayilla.
    rajaavu nagnanaanu

     
  • Blogger നസീര്‍ കടിക്കാട്‌

    ano nazeercheta
    thirakalillaatha kadal theerathaano?
    athoru vyathysthamaya bimbakalpanayanu. super

     
  • Blogger Junaiths

    മുങ്ങിപ്പോയ
    ഒരു കടല്‍ തിരയെങ്കിലും
    ചീഞ്ഞളിഞ്ഞ്
    കരയ്ക്കടിയുന്നതും കാത്തിരിപ്പാണ്
    ഹിഹി ഒരെണ്ണം എന്റെ വക

     
  • Blogger Ranjith chemmad / ചെമ്മാടൻ

    എഡാ... ദാസാ...
    ഈ ബുദ്ധിയെന്താ നമുക്ക് ആദ്യം തോന്നാഞ്ഞേ?
    എല്ലാത്തിനും അതിന്റേതായ സമയമുണ്ട് മോനേ ദിനാശാ...

     
  • Blogger Rammohan Paliyath

    കെട്ടിപ്പിടിച്ച് ഒരു ഉമ്മാഡാ. എന്തൊരു കവിത.

     
  • Blogger yousufpa

    കവിതയുടെ പരികർമ്മി ആവുന്നുണ്ടോ?.ഇപ്പോൾ പരീക്ഷണങ്ങളിലൂടെയാണല്ലോ?.

     
  • Blogger വിഷ്ണു പ്രസാദ്

    നിനക്ക് വട്ടായെന്നറിഞ്ഞ് ഞാന്‍ ചിരിച്ചുചിരിച്ചു മണ്ണുകപ്പി...:)

     
  • Blogger പ്രയാണ്‍

    അഭിനന്ദനങ്ങള്‍....ഇത്രേം കമന്റ്സ് കിട്ടുന്നതാദ്യമായല്ലെ...:)

     
  • Blogger ജംഷി

    super cmmnts

     
  • Blogger ജംഷി

    നല്ല രസമുണ്ടാര്‍ന്നു വായിക്കാന്‍ .....പക്ഷെ കുറെ നീണ്ടുപോയ പോലെ തോന്നി

     
  • Blogger M.R.Anilan -എം. ആര്‍.അനിലന്‍

    തിരകള്‍ക്കെന്തേ നിന്റെ ശബ്ദം
    നിന്റെ മാത്രം ശബ്ദം
    -കമന്റുകൾ വായിച്ചപ്പോൾ എനിയ്ക്കും തോന്നി നസ്സീർ (നല്ല കമന്റ് വിമർശനം)

     
  • Blogger സുനീത.ടി.വി.

    ...
    തിരകള്‍ക്കെന്തേ നിന്റെ ശബ്ദം
    നിന്റെ മാത്രം ശബ്ദം
    നിന്റെ
    കടല്‍ തീരത്ത്
    സൂര്യന്‍ അസ്തമിച്ചുവോ
    ...
    ആരാ നസീർ കരയുന്നത്?
    നല്ല കവിത...

     
  • Blogger ചിത്ര

    കടപ്പാട് സൂചിപ്പിക്കേണ്ടതായിരുന്നു.. :-)

     
  • Blogger Junaiths

    എരകപുല്ലിലെ ബാക്കി കമെന്റുകള്‍ ഇപ്പോഴാണ് കണ്ടത്..
    ഇപ്പൊ എല്ലാം ശരിയായ്..ഹിഹി കൊള്ളാം..സംഗതി കൊള്ളാം..

     
  • Blogger നിശാഗന്ധി പൂക്കുന്ന രാത്രി

    ഹ..ഹാ...ആഫ്റ്റർ ലോങ് ടൈം...കമന്റ് വായിച്ച് ചിരിച്ചു

     
  • Blogger Mahesh Palode

    നസീറേ നായിന്റെ മോനേ
    നിനക്കും നിന്റെ ശിങ്കിടികള്‍ക്കും വട്ടായോടാ?

     
  • Blogger Mahesh Palode

    മര്യാദയ്ക്ക് പോയി കവിതയെഴുതെടാ
    കഴുവേറീടെ മോനേ

     
  • Blogger നസീര്‍ കടിക്കാട്‌

    ഹൊ മുട്ടൻ തെറി
    നസീർകടിക്കാടേ നിന്നോടാ
    പോയി കവിതയെഴുതെടോ

     
  • Blogger Mahi

    naseerkka entho ketti pitichchu karayan thonnunt.ningalute oro branthinum kettipitich umma tharan thonnunnunt

     
  • Blogger നിരഞ്ജന്‍.ടി.ജി

    ഇതുവരെ സ്ഥലജലഭ്രമം മാത്രമേ ഉണ്ടായിരുന്നുള്ളൂ..ഇപ്പൊ കമന്റ്-പോസ്റ്റ് ഭ്രമം പിടിപെട്ടു. എവിടെയും ചവിട്ടാനും നിൽക്കാനും അനങ്ങാനും പറ്റാത്ത അവസ്ഥ. അതുകൊണ്ട് മിണ്ടാണ്ടെ പോണു. ഞാൻ കമന്റിയിട്ടില്ല..!

     
  • Blogger അജിത്

    കവിയ്ക്കും കടലിനുമിടയിൽ...

     
  • Blogger JIGISH

    ഹഹഹ..ആരോ കരയുന്നുണ്ട്..!!

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007