നാവേറ്‌
Dec 1, 2010

നഗരത്തിൽ നിരനിരയായി നിന്ന കാറുകൾക്കിടയിൽ

വീടു വിട്ടോടിയ കുട്ടിയ്ക്ക് മൺകുടം കിട്ടി

മൺകുടം പള്ളയ്ക്കടിച്ചു പാട്ടുപാടുന്നു

മണ്ണോടൊട്ടി കാറുകൾക്കിടയിലൂടെ

പ്ലാവിലയും മച്ചിങ്ങയും കോർത്തു വണ്ടിയോടിക്കുന്നു

നഗരത്തിൽ നിരനിരയായി ഓടുന്ന കാറുകൾക്കിടയിൽ

ദാഹിച്ച കുട്ടിയ്ക്ക് മൺ‌കുടം കിട്ടി,ഭൂതം പുറത്തു ചാടി

എന്തുവേണം എന്തുവേണമെന്ന് ഒക്കത്തെടുത്തു നാവേറ് പാടി

നഗരത്തിൽ റോഡ് മുറിച്ചു കടന്ന കുട്ടിയ്ക്ക് മഴ കിട്ടി

തോരാത്ത മഴയിൽ നാവേറുപാട്ടിന്റെ താളക്കുടം നിറഞ്ഞു

Labels: 

 
9വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007