അ ആ
Dec 14, 2010


ആ കാണുന്നു

കാട്

ചൂണ്ടുവിരൽ

കാടു തൊട്ടു

പെരുവിരൽ മുക്കി

ഇല നുള്ളി

ഇലമണക്കും വിരൽ

വാക്കിനടിയിൽ നട്ടു

ചൂളംകുത്തി

കുയിൽപാട്ടിനു കാതുതുളച്ചു


ചുരം കയറുന്നു

രണ്ടു കൈവെള്ളകൾ

രണ്ടു പക്ഷികൾ

രണ്ടു രേഖകൾ

കൈ വിട്ടു പറന്നു പോകുന്നു


ഞാനാദ്യം കൊത്തും

മേഘം


കാടെത്തിയെന്നു

കുരങ്ങതായെന്നു

കാട്ടുമരക്കൊമ്പിതായെന്നു

കൊമ്പിലിലയിതായെന്നു

പൂവിതായെന്നു

പഴമിതായെന്നു

കൊഞ്ഞനം കുത്തുന്നു


ചാടി മറിയുന്നു

ചുരം കയറുന്നു


കണ്ടില്ല

കാട്ടുരാജാവിനെ

സിംഹത്തെ

കണ്ടാമൃഗത്തെ


കാട്ടിൽ

നിശ്ശബ്ദമാകുന്നു

കാടുകാണിച്ചൂണ്ടുവിരൽ

മേഘമുരുമ്മിച്ചൂളം വിളി


Labels: 

 
8വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007