സുപ്രഭാതം
Dec 17, 2010
എണീറ്റതേയുള്ളൂ
ഇവിടെയെവിടെയെങ്കിലും കാണും കൈകൾ
അതൊന്നെടുത്തു തോളോടു ചേർത്തു വെക്കണേ
കാലുകൾ ചവിട്ടുകല്ലിലോ വാതില്പടിയിലോ അറച്ചുനില്പുണ്ട്
തിരഞ്ഞുപിടിച്ച് അരയിലൊന്നുറപ്പിക്കണേ
കണ്ണുകൾ നനച്ചുവെച്ചിട്ടുണ്ടകത്തെവിടെയോ
നന്നായി തുടച്ച് ഈ കുഴികളൊന്നടച്ചു തുറക്കണേ
ചെവികൾ മുറിഞ്ഞുവീണിട്ടുണ്ട് മുറ്റത്തോ ജനാലയ്ക്കലോ
ഒച്ചയിലൊന്നു വിളിച്ച് ഇടംവലമൊട്ടിക്കണേ

മനസ്സിലാകുന്നില്ലേ,
ഭാഷ
പുസ്തകങ്ങൾക്കിടയിലോ മേശവലിപ്പിലോ കാണും
ഓർമ്മ തലയിണച്ചോട്ടിലുണ്ടാകും

Labels:



 

 
6വായന:
  • Blogger നസീര്‍ കടിക്കാട്‌

    സുപ്രഭാതം

     
  • Blogger ആറങ്ങോട്ടുകര മുഹമ്മദ്‌

    സ്വയം കണ്ടെത്തും വരെ ഈ അന്വേഷണം തുടരുക..
    കവിത ഇഷ്ടപ്പെട്ടു.

     
  • Blogger വായന

    സുഖ സുശുപ്തിയാണ് ആശംസിക്കുന്നത്
    പിന്നെ ഈ പണിയൊന്നുമില്ലല്ലോ...
    ഓര്‍മ്മയുടെ തലക്കനവും...

    കവിത ഇഷ്ടപ്പെട്ടു.

     
  • Blogger M.R.Anilan -എം. ആര്‍.അനിലന്‍

    കൂട്ടുകാരും വീട്ടുകാരുമൊക്കെ തൊടിയിലോ തൊഴുത്തിലോ കാണും. ഓരോന്നിനേയും പിടിച്ച് കസേരയിലോ സോഫയിലോ ഇരുത്തണേ... ഒരു ചായയങ്കിലും കൊടുക്കണേ..

     
  • Blogger Unknown

    എണീറ്റതേയുള്ളൂ...
    എവിടെയെങ്കിലും കാണും കൈക്കള്‍
    അതുയൊന്നു എടുത്തു തോള്ളത് വെക്ക്‌
    .........................
    .............
    ...........
    എന്നാലും
    ഒന്നും ചെയ്യാതെ ചുമ്മാ അങ്ങെനെ ആലസ്യത്തില്‍ കിടക്കാം
    പക്ഷേ
    ആ മേശ പുറത്തുള്ള വിംഗ് എടുത്തു വെക്കാന്‍ മറക്കല്ലേ

     
  • Blogger ശ്രദ്ധേയന്‍ | shradheyan

    കടിക്കാടിനെ അടയാളപ്പെടുത്തുന്ന മറ്റൊന്ന്!

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007