ഒരാൾക്കൂട്ടം
Dec 27, 2010
ആൾക്കൂട്ടത്തിൽ ഓടിയെത്തുന്ന ഒരാളെ
ഒരാൾ കൈകുലുക്കി പരിചയപ്പെടുത്തുന്നു
ഒരാൾ പുകച്ചുരുൾ ആകാശത്തേക്കു പറത്തുന്നു
ഒരാൾ സമയം നോക്കുന്നു
ഒരാൾ കീശയിൽ തപ്പുന്നു
ഒരാൾ കിഴക്കോട്ടു പ്രാർത്ഥിക്കുന്നു
ഒരാൾ മരത്തിൽ‌ചാരി ചിരിക്കുന്നു
ഒരാൾ ഉച്ചത്തിൽ തെറിവിളിക്കുന്നു
ഒരാൾ ഇലനുള്ളി കടിച്ചുതുപ്പുന്നു
ഒരാൾ കുനിഞ്ഞിരുന്നു ഛർദ്ദിക്കുന്നു
ഒരാൾ പാത്തും പതുങ്ങിയും അരികത്തെത്തുന്നു.

ആൾക്കൂട്ടം ചിതറുമ്പോൾ ഓടിപ്പോകുന്ന ഒരാളെ
ഒരാൾ പിന്തുടർന്നു കിതയ്ക്കുന്നു
ഒരാൾ നടുറോഡിലേക്കു ചാടുന്നു
ഒരാൾ ബസ്സിൽ നിന്നു വീഴുന്നു
ഒരാൾ വഞ്ചിപ്പാട്ട് പാടുന്നു
ഒരാൾ ഗോവണിപ്പടിയിൽ മായുന്നു
ഒരാൾ പട്ടിയെ കല്ലെറിയുന്നു
ഒരാൾ മരക്കൊമ്പിൽ ഊഞ്ഞാൽ കെട്ടുന്നു
ഒരാൾ മഴ കൊള്ളുന്നു
ഒരാൾ കൈകാലിട്ടടിച്ചു നിലവിളിക്കുന്നു
ഒരാൾ വെയിലിൽ ചീഞ്ഞുനാറുന്നു
ഒരാൾ നേർക്കുനേർ അരികത്തെത്തുന്നു.

Labels: 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007