കുടകൾ കുതിരകൾ
Jan 10, 2011
മറന്നുവെക്കുവാൻ
എന്നുമുണ്ടായിരുന്നു
കൂടെയൊരു കുട.
സ്വന്തം ആകാശം പോലെ
എപ്പോൾ വേണമെങ്കിലും
നിവർത്താനും
ചുരുട്ടാനും.

സ്വന്തമായിട്ടും,
ഒരു കുടയും
അധികനാൾ കൂടെ നടന്നില്ല.
മറന്നുവെച്ചത്
എവിടെയാണെന്ന്
ചെറു മഴചാറ്റൽ പോലും
നനഞ്ഞു വന്നില്ല.

സ്വപ്നത്തിൽ,
മറന്നുപോയ കുടകളുടെ
കുതിരക്കുതിപ്പുകൾ
ഭൂമി ചുറ്റുമ്പോൾ
ആകാശത്തിന്
ചോരനിറം.


Labels: 

 
4വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007