ആരാ
Jan 16, 2011
ഒന്നു നിൽക്കണേ
നിന്നനില്പിൽ ഒന്നു നോക്കണേ
നോക്കിയ നോട്ടത്തിൽ ഒന്നു കേൾക്കണേ
കേട്ട കേൾവിയിൽ ഒന്നു മിണ്ടണേ
ഞാനും അങ്ങോട്ടാ
ഒറ്റയ്ക്കാ
നടന്നുനടന്നിട്ടാ
മിണ്ടാനൊരാളില്ലാഞ്ഞിട്ടാ

അങ്ങോട്ടല്ലെന്നോ
ഞാനുമങ്ങോട്ടല്ല
ഇങ്ങോട്ടല്ലെന്നോ
ഞാനുമിങ്ങോട്ടല്ല
പിന്നെങ്ങോട്ടാ
പിന്നെങ്ങോട്ടാ
തിരിഞ്ഞുനോക്കാനോ
ആരാ

ഒന്നു നിൽക്കണേ
നിന്നനില്പിൽ ഒന്നു നോക്കണേ
നോക്കിയ നോട്ടത്തിൽ ഒന്നു കേൾക്കണേ
കേട്ട കേൾവിയിൽ ഒന്നു മിണ്ടണേ
ഞാനും അങ്ങോട്ടാ
ഒറ്റയ്ക്കാ
നടന്നുനടന്നിട്ടാ
മിണ്ടാനൊരാളില്ലാഞ്ഞിട്ടാ

ആരാ

Labels: 

 
6വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007