കണ്ണടച്ചിരുട്ടാക്കി ചെവി വൃത്തത്തിൽ പിടിച്ചിരിക്കുന്നൊരാളെത്തന്നെ നോക്കിയിരുന്നെഴുതുമ്പോൾ
Jan 22, 2011
പൂച്ചേ
നിന്റെ തെറിച്ച മീശയിലേക്ക്
നോക്കിയ നേരത്തല്ലേ
പുലി സടകുടഞ്ഞത്
എലി കരകരയാക്കിയത്

പുലിയേയും എലിയേയും
പൂച്ചയെന്നേ വിളിക്കൂ

പൂച്ചയ്ക്ക്
ഇരുട്ടത്തും ചെവി കാണും
വിളി കാണും

മുട്ടിയുരുമ്മിയും
ഉണ്ടുറങ്ങിയും
നാലുകാലിൽ വീണും
നാടുകടത്തപ്പെട്ടും
തിരിച്ചു വന്ന് അത്ഭുതമായും

കവിതയിലീ
പുലിയും എലിയും
മൂടിവെച്ച പാലിലെ വെളുപ്പെല്ലാം
കണ്ണടച്ചു കുടിക്കുന്നതു കണ്ടാൽ
ആരായാലും കരയും

മ്യാവൂ...

Labels: 

 
10വായന:
 • Blogger M.R.Anilan -എം. ആര്‍.അനിലന്‍

  This comment has been removed by the author.

   
 • Blogger M.R.Anilan -എം. ആര്‍.അനിലന്‍

  ആണോ, എന്നാപ്പിന്നെ ഞാനെന്തിനാ കരയാതെ പോകുന്നത്! മ്യാവൂ എന്നല്ല മ്ഹേ...മ്ഹേന്ന്.. എന്താന്നോ, ആടിന്റെ പാല്‌ എലിയും പുലിയും കുടിച്ചാൽ പൂച്ചയല്ല, ആട്ടിങ്കുട്ടിയെന്തു ചെയ്യും?

   
 • Blogger നിരഞ്ജന്‍.ടി.ജി

  njanum oru myaavoo vittu..pakshe appol pinnil ninnu pongi vannathu elivaal..! So going back to the role of Jerry..
  Good one Nazeer!

   
 • Blogger അജിത്

  നാടുകടത്തപ്പെട്ടും
  തിരിച്ചു വന്ന് അത്ഭുതമായും... നാലുകാലിൽ തിരിച്ചു വന്നും...

   
 • Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

  മ്യാവൂ.

   
 • Blogger ചന്ദ്രകാന്തം

  ..നാലുകാലിൽ വീണും
  നാടുകടത്തപ്പെട്ടും
  തിരിച്ചു വന്ന് അത്ഭുതമായും..

  ആരെന്തൊക്കെപ്പറഞ്ഞാലും, പൂച്ചേം ഒരു മനുഷ്യനല്ലേ..

   
 • Blogger kichu

  നസീറേ ഇതൊക്കെ കേട്ട് നീയിരിക്കല്ലേ
  സത്യം പറയാം
  ചവറ് (കവിത ?)
  വെറുതെയല്ലടാ കവിത ആരും വായിക്കാത്തത്
  ഇതൊക്കെയല്ലേ കവിത എന്ന പേരില്‍ എഴുതുന്നത്

   
 • Blogger moideen angadimugar

  പുലിയേയും എലിയേയും
  പൂച്ചയെന്നേ വിളിക്കൂ

   
 • Blogger Raghunath.O

  മ്യാവൂ.

   
 • Blogger MyDreams

  ഞാനും കരഞ്ഞു .....മ്യാവൂ...മ്യാവൂ

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007