കാട്
Feb 8, 2011
വീണു കിട്ടി
ഇലവാട്ടി-
പൊതിഞ്ഞു കെട്ടിയതു പോലെ
വഴിയിൽ നിന്നൊരു കാട്.

മറ്റാരും കാണല്ലേയെന്നു
ഒളിപ്പിച്ചൊളിച്ച്
വീട്ടിലെത്തി
തുറന്നതേയുള്ളൂ
കുരങ്ങൻ
തനിരൂപം കാട്ടി
ഒറ്റചാട്ടത്തിൽ
വീട് കുട്ടിച്ചോറാക്കി.

മാനുകൾ
പറമ്പിലേക്കു പാഞ്ഞു.
പുലിയിറങ്ങി.
ആനക്കൂട്ടം
വയലു മെതിച്ചു.
പാമ്പുകൾ
കിടക്കവിരിയിൽ ഇണകൂടി.

വാരിപ്പിടിച്ചിട്ടും
പൊതിഞ്ഞെടുത്തിട്ടും
വഴിയിൽ കിടന്ന കാട്
അനക്കമില്ലാത്തൊരാ
പൊതിയിലേക്കു
തിരിച്ചു പോയതേയില്ല.

വീടിപ്പോൾ എന്നെ
വഴിയിലുപേക്ഷിച്ച്
വീണു പോയെന്നു
നുണ പറയുകയാണ്.

എന്നെങ്കിലും
നിങ്ങളിലൊരാൾക്ക്
വീണു കിട്ടും
ഒരു പൊതി


തുറന്നു നോക്കരുതേ,
എനിക്കുള്ളിലുമുണ്ട്
പുരാതനമായ കാട്

Labels:



 

 
19വായന:
  • Blogger എന്റെ മലയാളം

    വഴിയില്‍ നിന്നൊന്നും ബ്ലോഗ്‌ വായനക്കാര്‍ എടുക്കാതിരിക്കാനായിരിക്കാമല്ലേ എല്ലാം വെടുപ്പാക്കി ഈ ബ്ലോഗ്‌ ഉഷാറായി കാണുന്നത്?
    ബ്ലോഗ്‌ വളരെ വെടുപ്പാണെങ്കിലും അതിന്റെ ശൂന്യത തോന്നുന്നില്ല. വളരെ അര്‍ത്ഥ ഗര്‍ഭമായ ഈ കവിത കൊത്തിയാല്‍ തന്നെ ആളുകള്‍ പേടിച്ചു പോകും ..വഴിയില്‍ നിന്നും പൊതി കിട്ട...അത് ഒരു കാടാകുക...അത് തുറന്നാല്‍ ഒരു കുരങ്ങു ചാടുക...
    ശരിക്കും....ദ്വയാര്‍ത്ഥങ്ങളുടെ നിഗൂ...ത ...
    http://malayalamresources.blogspot.com/

     
  • Blogger Unknown

    ഭൂമിയുടെ അവകാശികള്‍ ആനന്ദിക്കട്ടെ...പിന്നെ മാസനാരുകളാല്‍ പൊതിഞ്ഞ പൊതിയാണെങ്കില്‍ കാത്തുവെച്ചേക്കണേ അത് ഹ്രുദയമായിരിക്കാം

     
  • Blogger വരവൂരാൻ

    പുലിയിറങ്ങി കവിതയിൽ...

    മനോഹരം

     
  • Blogger kaviurava

    വീടിപ്പോൾ എന്നെ
    വഴിയിലുപേക്ഷിച്ച്
    വീണു പോയെന്നു പറയുമ്പോള്‍
    കാടു വീടിന്‍റെ മാത്രമായിട്ടുണ്ടാവും.
    കൊള്ളാം ഭാവുകങ്ങള്‍ .

     
  • Blogger രാമചന്ദ്രൻ വെട്ടിക്കാട്ട്

    എപ്പഴെങ്കിലും വീണ്‌ കിട്ടണേ
    എനിക്കുമൊരു  കാട്..

     
  • Blogger രാമചന്ദ്രൻ വെട്ടിക്കാട്ട്

    എപ്പഴെങ്കിലും വീണ്‌ കിട്ടണേ
    എനിക്കുമൊരു  കാട്..

     
  • Blogger നിരഞ്ജന്‍.ടി.ജി

    Nazeere,
    Ini enthokke pothi undu kayyil..!!?
    gambheeram..!

     
  • Blogger Unknown

    ആ കാട്ടു രസം ആസ്വദിക്കൂ.... ;)
    എന്നാലും ഇത്രയ്ക്ക് അക്രമകാരിയായ കാട്?

     
  • Blogger JIGISH

    നിഗൂഢതയാണ് സൌന്ദര്യമെന്ന് ആരോ പറഞ്ഞി ട്ടുണ്ട്.! നസീർ പൊതിയഴിക്കുമ്പോഴേ അറിയാം, ഇപ്പറഞ്ഞതിന്റെ പൊരുൾ.! എന്നാലും എന്റെ കാടേ..! ഇത്ര പ്രതീക്ഷിച്ചില്ല.! നിഷ്കളങ്കമായ പാവം വാക്കുകളിൽ പൊതിഞ്ഞെടുത്ത ഈ ഗഹനത എന്നെയും കൊതിപ്പിക്കുന്നു..!

     
  • Blogger yousufpa

    വീണ്‌ കിട്ടാൻ നമുക്കെവിടെ കാട്.കാട് നാടായില്ലേ..?

     
  • Blogger ഹാരിസ്

    പേരറിയാത്ത അനേകം വികാരങ്ങളുടെ കാട്..

     
  • Blogger പകല്‍കിനാവന്‍ | daYdreaMer

    ഹാ.. ഇതാണ് ഞാന്‍ കാലങ്ങളായി തേടിക്കൊണ്ടെയിരിക്കുന്ന നിരന്തരം ചോദിച്ചു ബുദ്ധിമുട്ടിക്കുന്ന അനേകായിരം വികാരങ്ങളും വിചാരങ്ങളും കെട്ടിപ്പിടിച്ചുറങ്ങുന്ന കാടിന്റെ പൊതി...
    ഇനി ഞാന്‍ ഒന്ന് പുകക്കട്ടെ ...

     
  • Blogger Kalavallabhan

    ഇപ്പോൾ വഴിയിൽ കിടന്നു കിട്ടുന്നതൊക്കെയും കാടാണ്‌. തൊട്ടാൽ, തുറന്നാൽ വന്യത പത്തിവിടർത്തിയാടുന്ന കാട്. അന്ധകാരത്തിലേക്കെ നയിക്കുന്ന കാട്. തൊടരുത് തുറക്കരുത് കാട് സംരക്ഷിത മേഖലയാണ്‌. അധികാരികളെ അറിയിക്കുക.

     
  • Blogger Jithu

    :)

     
  • Blogger മടിയൻ

    മറ്റാരും കാണല്ലേയെന്നു
    ഒളിപ്പിച്ചൊളിച്ച്

     
  • Blogger മടിയൻ

    മറ്റാരും കാണല്ലേയെന്നു
    ഒളിപ്പിച്ചൊളിച്ച്

     
  • Blogger പ്രയാണ്‍

    അങ്ങിനെത്തന്നെ വേണം............

     
  • Blogger നീര്‍വിളാകന്‍

    വഴിയില്‍ കാണുന്നതെല്ലാം വന്യതയായി കാണുന്ന മലയാളി സമൂഹത്തിന് ഈ കവിത തീര്‍ച്ചയായും ഗുണം ചെയ്യും.... നന്മ ചെയ്യേണ്ടിടത്തു പോലും പുലികളേയും ഇണചേരുന്ന സര്‍പ്പങ്ങളേയും പേടിച്ച് പലായനം ചെയ്യുന്നു മലയാളി!!!

     
  • Blogger ഒരില വെറുതെ

    കാട് ഉള്ളില്‍തന്നെ ഇരിക്കട്ടെ. വാക്കില്‍ മാത്രമേ സ്വപ്നം കാണാനാവൂ. അതെങ്ങാന്‍ നേര്‍ക്കുനേര്‍ വന്നാല്‍ ഇങ്ങനിരിക്കും. നല്ല കവിത. നല്ല ബ്ലോഗ്.

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007