ഒഴിവാക്കാനാകാത്ത ചില സാധനങ്ങൾ
Feb 26, 2011
1 പേന

മറ്റേതോ വിചാരത്തിൽ ഒരു മുനമ്പിൽ
കണ്ണുനിറഞ്ഞു നിൽക്കുന്ന മനുഷ്യനാണത്.

ജീവിച്ചിരിക്കുകയാണെന്ന ഒറ്റയ്ക്കുള്ള മുഷിപ്പ്
കഥയെഴുത്തുകാരനും കണക്കെഴുത്തുകാരനും
കടിച്ചുപിടിച്ചിരുന്നതിന്റെ ദന്തഗോപുരത്തിലാണ്
പേനയുടെ പിന്നറ്റത്ത് ഓർമ്മ തഴച്ചു തുടങ്ങുന്നത്.
ഗോപുരവാതിലുകളും ശില്പവടിവുകളും
ആരെയാണു ഭ്രമിപ്പിക്കാത്തത്.

പേനയും അതുതന്നെയാണ് എഴുതുന്നത്

2 ചായക്കോപ്പ

പൊള്ളുന്ന പനി മൊത്തിക്കുടിച്ച ചുണ്ടുകൾക്ക്
ചിറകു മുളച്ചതിന്റെ ചോരക്കറ ഋതു തന്നെയാണ്

പറക്കമുറ്റിയ പെണ്ണിന്റെ പേടി
സമതലം ചുറ്റി ചുരമിറങ്ങി വരുന്നുണ്ട്.
ഒരു തീൻ‌മേശപ്പുറത്താണു
പച്ചിലയുടെ നിറമുള്ള ചായക്കോപ്പ.
കൊടുങ്കാറ്റെന്തിന്,കൈവിരലൊന്നു തട്ടിയാൽ മതി
സമതലത്തിന്റെ പല തുണ്ടങ്ങളാകുവാൻ.
ചുരമിറങ്ങുന്നതിന്റെ ഹെയർ‌പിൻ വളവുകളും കോടമഞ്ഞും
ആരെയാണു ഭ്രമിപ്പിക്കാത്തത്.

ചായക്കോപ്പയും അതുതന്നെയാണ് ഊതിക്കുടിക്കുന്നത്

3 കണ്ണാടി

വലിച്ചെറിഞ്ഞതെല്ലാം കൂട്ടിയിട്ടൊരു
കാലപ്പഴക്കം ചെന്ന മുറി മാത്രമാണത്.

ഛായാചിത്രങ്ങളിൽ സങ്കടപ്പെട്ടവരും മതിമറന്നവരും
കൊന്നുതീരാത്ത യുദ്ധത്തിലാണ്.
തലകൾ,കൈകാലുകൾ,കുടൽ‌മാലകൾ,ഹൃദയങ്ങൾ
എല്ലാവരും മരണത്തിന്റെ സൌന്ദര്യത്തെക്കുറിച്ചു തർക്കിക്കുകയാണ്.
ഈ മുറിക്കു വാതിലില്ല
അകത്തേക്കും പുറത്തേക്കും ആഴക്കിണർ.
അതിന്റെ കരയിലാണ് ഒരു മനുഷ്യൻ താഴേക്കുനോക്കി കരയുന്നത്.
അനക്കം കേൾപ്പിച്ചാൽ മതി ഓടിപ്പോകാമെന്നു പതുങ്ങുന്നത്.
കൺ‌പീലികളും കഴുത്തിലെ നീലഞരമ്പുകളും
ആരെയാണു ഭ്രമിപ്പിക്കാത്തത്.

കണ്ണാടിയും അതുതന്നെയാണ് നോക്കിനിൽക്കുന്നത്


 

 
10വായന:
 • Blogger velliyadan

  വ്യത്യസ്തം..............

   
 • Blogger പ്രവാസം..ഷാജി രഘുവരന്‍

  കണ്ണാടിയും അതുതന്നെയാണ് നോക്കിനിൽക്കുന്നത്.....

   
 • Blogger M.R.Anilan -എം. ആര്‍.അനിലന്‍

  കണ്ണാടി: വലിച്ചെറിഞ്ഞതെല്ലാം കൂട്ടിയിട്ടൊരു
  കാലപ്പഴക്കം ചെന്ന മുറി മാത്രമാണത്!
  -കൊള്ളാം നസീർ, നിന്റെ വിഭ്രാന്ത വസ്തുക്കൾ!

   
 • Blogger കമ്പർ

  ശ്രദ്ധേയമായ രചന..
  ആശംസകൾ

   
 • Blogger snehitha

  ഉത്തരാധുനികം ആയ ഭാവുകത്തം കവിതയിലുണ്ട്. എനിയം എയുതണം.

   
 • Blogger JIGISH

  “ചുരമിറങ്ങുന്നതിന്റെ ഹെയർ‌പിൻ വളവുകളും കോടമഞ്ഞും ആരെയാണു ഭ്രമിപ്പിക്കാത്തത്..?”
  ഈ പേനയും ചായക്കോപ്പയും, കണ്ണാടിയും ആരെയാണ് കൊതിപ്പിക്കാത്തത്.! പയങ്കരാ..!!

   
 • Anonymous Anonymous

 • Blogger mubarak

  ...........areyanu mohippikkathathu. veendum veendum vayikumbol kooduthal arthathalangal nalkunnu... congrats go ahead

   
 • Blogger Bharat Eyyal

  Suhruthe Nandi, veentum ezhuthanulla sakti sarvasakthanaya daivam tharuvan venti prarthikam

   
 • Blogger യൂസുഫ്പ

  എല്ലാ വസ്തുക്കളും ഓരോ കർമ്മം ചെയ്യുന്നു.ചിലരത് നുണയുന്നു,ചിലരത് ഛർദ്ദിക്കുന്നു.ചിലരിലത് വിങ്ങലുണ്ടാക്കുന്നു.

  നസീർ, കാത്തിരിക്കുന്നു അടുത്തതിനായി.

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007