തുമ്പ
Mar 2, 2011ഓർമ്മയിലെ ആദ്യത്തെ കളി തുമ്പയിട്ടോടലാണ്
പിന്നെയെത്ര കഴിഞ്ഞിട്ടാണ് കൊച്ചങ്കുത്തി
കള്ളനും പോലീസും
വോളീബോളും ഫുട്ബോളും

കളിക്കിടയിൽ തന്നെയാണ്
ഒരു സിക്സറിനു പിന്നാലെ ഓടിയോടി
തൂവൽ പോലെയൊരു പന്ത്
തുമ്പച്ചോട്ടിലൊളിച്ചിരിക്കുന്നതു കണ്ടത്

തൊടാൻ തോന്നിയില്ല
കാച്ച് കാച്ചെന്ന് ഉള്ളൊന്നു തുടിച്ചു

തുമ്പയും സ്റ്റിച്ച്‌ബോളും മനുഷ്യരല്ലേയെന്ന്
വിത്സനെപ്പോലെ ചെറിയ കുട്ടിയാവാൻ തോന്നി

ജീവിക്കുവാൻ തോന്നി

Labels: 

 
7വായന:
 • Blogger നസീര്‍ കടിക്കാട്‌

  മരമെന്നൊക്കെ പറയും
  തുമ്പയാണത്

   
 • Blogger പ്രവാസം..ഷാജി രഘുവരന്‍

  ജീവിക്കുവാൻ തോന്നി.....

   
 • Blogger gramasree

  'തുമ്പയും സ്റ്റിച്ച്‌ബോളും മനുഷ്യരല്ലേയെന്ന്
  വിത്സനെപ്പോലെ ചെറിയ കുട്ടിയാവാൻ തോന്നി'

   
 • Blogger പ്രയാണ്‍

  ചെറിയകുട്ടി വലിയകുട്ടിയാവുമ്പോഴും
  ഉള്ളിന്‍റുള്ളിലെ കുട്ടിയെന്നും
  ചെറിയകുട്ടിയാവാന്‍ കൊതിച്ച് ..........

   
 • Blogger യൂസുഫ്പ

  കുറ്റിയും കോലും കളിക്കാനൊരു പൂതി.

   
 • Blogger ഏറനാടന്‍

  ദേഹം വളരുന്തോറും
  ഉള്ളിലെ കുട്ടി
  കുട്ടിയായി കൂടും.

   
 • Blogger ശ്രീദേവി

  ഉള്ളിലെ കുട്ടി.തുമ്പയെ സ്നേഹിക്കുന്ന കുട്ടി

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007