മരണം മണ്ണിൽ വരച്ചിടുന്ന പൂവ്
Mar 6, 2011
ആ മുഖത്തേക്കൊന്നു നോക്കൂ

ആരും കേൾക്കാത്ത
മണമുള്ളൊരു മഴ
ജലച്ചായത്തിൽ വരഞ്ഞ ചിത്രം
നെറുകയിൽ വന്നു തൊടും.
ഉപ്പുരസമുള്ളതെന്തോ തൊണ്ടയിൽ കുരുങ്ങും.

മരിച്ചവരുടെ ചിത്രങ്ങൾ
പൂവിന്റെ ഇതളാകൃതിയിൽ
ഭൂമിയിൽ എത്ര പൂക്കളാണ്
പൂക്കളുടെ പേരുള്ള എത്ര മനുഷ്യരാണ്.
ഈ പൂവിനു മാത്രം പേരില്ല.

കടൽ ചുഴിയിലോ
പർവ്വതക്കൊമ്പത്തോ
ഞെട്ടി വിരിഞ്ഞതാകാം.
പകച്ച നോട്ടമുണ്ടിതളുകളിൽ
പറയാൻ മറന്ന ചുണ്ടുകളാണത്
അനക്കമില്ലാത്ത ചോരക്കുഞ്ഞാണത്.

ഒരു ചുവരിലും ഒട്ടിക്കാനാകാത്ത പൂവേ
നിന്റെ മുഖത്ത്

(ചെടികൾ കൂട്ടംകൂടി നിൽക്കുന്നു
ഇലകൾ കരച്ചിലൊപ്പുന്നു
പൂക്കളുടെ പേര് വിളിച്ചുപറയുന്നു)

(വെയിൽ കൂട്ടംകൂടി നിൽക്കുന്നു
മുട്ടിനിന്നു പൊള്ളുന്നു
ആകാശത്തേക്കുള്ള വഴി വിളിച്ചുപറയുന്നു)

(മനുഷ്യർ കൂട്ടംകൂടി നിൽക്കുന്നു
മഴക്കാറു നോക്കുന്നു
പൂവിതളുകളുമായി തിരിച്ചുപോകുന്നു)

Labels: 

 
3വായന:
 • Blogger JIGISH

  നോ,താങ്ക്സ്..ഈ പൂവ് നിക്കു വേണ്ട..! കൊല്ലാൻ വേണ്ടിത്തന്നെ എറങ്ങിയിരിക്കുവാ അല്ലേ..? ഹഹ..

   
 • Blogger ഉദാസീന

  ആ മുഖത്തിത്രയും കാര്‍മേഘ ക്കറുപ്പ് എങ്ങനെ വന്നു?

   
 • Blogger Mahi

  ningal kavithayil chayam mukkumpol atheppozhu asadharanaman.sukamalle??

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007