ഒരു രാത്രി കൊണ്ട് നേരം വെളുക്കുമോ ?
Mar 20, 2011
ഭൂമിയോട് ഏറ്റവുമടുത്തു നീയുണ്ടല്ലോ
നീയുണ്ടല്ലോ
എങ്കിലും ചന്ദ്രികേ
നീ മാത്രം കേൾക്കുവാൻ
എനിക്കെന്റെ ശബ്ദം മതിയാകുന്നില്ലല്ലൊ

ഞാൻ
നിലാവ്‌ തൊട്ടടുത്തെത്തിയെന്നു കരുതി
സംസാരിച്ചുതുടങ്ങുന്നു

തൊട്ടുനിൽക്കുന്ന നിൽക്കുന്ന മരം
മരച്ചോട്ടിൽ വെയിലത്തു കിടന്നുറങ്ങിപ്പോയ പശുക്കൾ
പശുക്കൾക്കു പിന്നാലെ നടന്ന രണ്ടു ചെക്കന്മാർ
കറുത്ത ചെക്കന്മാരുടെ തലയ്ക്കു മുകളിലെ നിലാവ്‌

ഞാൻ പറഞ്ഞതെല്ലാം
അവരെല്ലാം കേട്ടല്ലൊ

ഭൂമിയോട് ഏറ്റവുമടുത്ത് നീയുണ്ടല്ലൊ
എന്നെ നിയെന്നു വിളിച്ചതിനോടു ക്ഷമിക്കുക
നിലാവ്‌ തൊട്ടടുത്തെത്തിയെന്നു കരുതി
ഞാന്‍
അതുതന്നെ പറയുന്നു

എല്ലാവരും കേള്‍ക്കുന്നു
നീ മാത്രം കേൾക്കുവാൻ
എനിക്കെന്റെ ശബ്ദം മതിയാകുന്നില്ലല്ലൊ

എന്റെയുള്ളിലൂടെ
നിന്റെയുള്ളിലൂടെ
കാറ്റ് കടന്നു പോകുന്നു
കാറ്റിനോടൊപ്പം പക്ഷിയും പറന്നു പോകുന്നു
ചുവന്നു ചോരയായ പക്ഷിയെ
നീലിച്ചു വിളർത്ത പക്ഷിയെ
പച്ചച്ചു കയ്ച്ച പക്ഷിയെ
ഭൂമിയെ തൊട്ടു പറന്നുപോയ അനന്തതകളുടെ
ഏതു നിറമിട്ടു വിളിക്കും

എന്നോടൊപ്പം നിലാവൊന്നുമില്ല
നീയുമില്ല
ഞാനുമില്ല

ഭൂമിയോട് ഏറ്റവുമടുത്തു നില്‍ക്കുന്ന ആരോ

കാറ്റിലൂടെ
എന്തോ പറന്നു പോകുന്നുണ്ട്

ഈ രാത്രി ഭൂമിയില്‍ മാത്രമുള്ള ആരോ
ഉറങ്ങാതിരിക്കുന്നുണ്ട്



 

 
4വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007