ഗിരീശം
Apr 6, 2011


































മല
ഉരുകിയുരുകി
മടുത്തിട്ടാവണം

മല
മലയിറങ്ങി

വരുന്ന വഴി
കൊഴിഞ്ഞു കൊഴിഞ്ഞു
മടുത്തിട്ടാവണം
അങ്ങോട്ടൊന്നു നോക്കി
ഇങ്ങോട്ടൊന്നു നോക്കി

അവിടൊരാൾ
ഇവിടൊരാൾ
മല കയറുന്നു
മലയിറങ്ങുന്നു

മല
മഞ്ഞു മൂടുന്നു

അവിടെയിവിടെ
മലയാണെന്നും
മനുഷ്യനാണെന്നും
കിളി
കിളി കിളി പറന്നു പോകുന്നു

മല
ഇക്കിളി
ഇക്കിളിക്കിളി
ചിരിച്ചു ചിരിച്ച്

അയാൾക്കും ചിരി പൊട്ടി
ഇയാൾക്കും ചിരി പൊട്ടി

ചിറകിലക്കിളി
ചിറകിലിക്കിളി
ചിരിച്ചു ചിരിച്ച്
കിളിയാണോ
കിക്കിളിയാണോ
ചിരിച്ചു ചിരിച്ചു ചിരിച്ച്

പെയ്യാൻ നിന്ന
മഴ
തണുത്തു തണുത്ത്
ഒന്നു ചിരിച്ചതേയുള്ളൂ

കടലിൽ നിന്നു കേട്ടു
മത്സ്യം
ഇക്കിളിയാകുന്നതിന്റെ
അലർച്ച

ഒരാൾ കരയുന്നതിന്
ഇത്ര ശബ്ദമോ

Labels:



 

 
2വായന:
  • Blogger നസീര്‍ കടിക്കാട്‌

    എന്റെ ആദ്യ കവിതാപുസ്തകത്തിനോടൊപ്പം വാക്കായും വരയായും കൂടെയുണ്ടായിരുന്ന കുഴൂർ വിത്സനും ,ഗിരീശൻ ഭട്ടതിരിപ്പാടിനും

     
  • Blogger yousufpa

    ഓർത്തു നോക്കിയാൽ, കരച്ചിലിനും വിവിധ ഭാവങ്ങളില്ലേ..?

    താങ്കളുടെ കവിതാസമാഹാരം എവിടെ നിന്നാണ്‌ ലഭിക്കുക..?

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007