മഴയിപ്പോൾ പെയ്യുമെന്നു വിങ്ങിപൊട്ടി നിൽക്കും പ്രഭാതമേ
Apr 13, 2011
രാത്രി
എന്നെ ഉപേക്ഷിച്ചിരിക്കുന്നു

രാത്രിയുടെ കരിമ്പടവും
ജനാലക്കലെ ദൈവവും
ഓടിപ്പോകാനുള്ള വാതിലും
എന്നെ ഉപേക്ഷിച്ചിരിക്കുന്നു

മഴ പെയ്യുമെന്നു
മയിലിന്റെ കാട്ടിലിതാ
എന്റെ പ്രഭാതം

മഴയ്ക്കു മുമ്പെ
വർണ്ണപീലികൾ
പറിച്ചെടുത്തോളൂ
യമുനാ തീരത്തോ
വൃന്ദാവനത്തിലോ
വെറുതെ നടക്കാനിറങ്ങുമ്പോൾ
മുടിയിൽ ചൂടാം.

ഭക്തമീരയും
ഓടക്കുഴലും
വെണ്ണക്കുടവും
എന്നെ ഉപേക്ഷിച്ചിരിക്കുന്നു

മഴ പെയ്യുമെന്നു
ഗംഗയിൽ മുങ്ങുകയാണ്
എന്റെ പ്രഭാതം

മഴയ്ക്കു മുമ്പെ
കാർ‌വർ‌ണ്ണത്തിന്റെ മേഘം
വാരിയെടുത്തോളൂ
മധുരാനഗരത്തിൽ
നനഞ്ഞു നടക്കുമ്പോൾ
മഴവെള്ളത്തിൽ
കളിവഞ്ചിയിറക്കാം.

ആലിലയുടെ കൺ‌പീലിയിൽ
മഴ തുള്ളിയിടുന്നുണ്ട്
നുള്ളിയെടുത്തോളൂ
പച്ച കെടാത്ത ഇല
വേഗം

മഴയിപ്പോൾ പെയ്യും.

Labels: 

 
5വായന:
 • Blogger ജസ്റ്റിന്‍

  ആലിലയുടെ കൺ‌പീലിയിൽ
  മഴ തുള്ളിയിടുന്നുണ്ട്
  നുള്ളിയെടുത്തോളൂ
  പച്ച കെടാത്ത ഇല
  വേഗം

  മഴയിപ്പോൾ പെയ്യും!!!

   
 • Blogger Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി

  ആകാശം മൂടിക്കെട്ടി നില്‍ക്കുന്നു, തണുത്ത കാറ്റും വീശുന്നുണ്ട്, ജനവാതിലിന്റെ ഒരു പൊളി പാതി തുറന്നും വച്ചു.. മഴയിപ്പോള്‍ പെയ്യും.. ഞാനും പ്രതീക്ഷിച്ചുതന്നെ ഇരിക്കുകയാണ്....

   
 • Blogger പകല്‍കിനാവന്‍ | daYdreaMer

  kollum njaan, njan ezhuthaanirunnatha.. mazha kkaru kandu thudangiya samayam muthal...
  Ha..

   
 • Blogger യൂസുഫ്പ

  ഇന്നലെ,ഇവിടെ
  ഇടിവെട്ടി മഴനനഞ്ഞു.
  ഇന്നലെ, ഞാൻ കണ്ട
  പേക്കിനാവിനേതൊ കെട്ടഗന്ധം
  വർഷകാലമിനിയും ഞാൻ
  ചീഞ്ഞ്,തേങ്ങിയിരിക്കേണ്ടി വരുമോ..?

   
 • Blogger പ്രയാണ്‍

  മഴയുടെ മയില്‍പ്പീലിതിരഞ്ഞ് ആകാശം പത്തായം തുറക്കുന്നുണ്ടിവിടെ ........

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007