എന്റെയീ സ്വീകരണമുറിയുടെ ജനാലയിൽ
Apr 27, 2011

janal
photo:nazeer kadikkad

അതെപ്പോഴും അടച്ചിടും
കാറ്റല്ല
കാറ്റിനോടൊപ്പം
മണ്ണും വരും

മണ്ണേ മണ്ണേ
എനിക്കു നിന്നെ പേടിയാടീ

മണ്ണെനിക്കു പെണ്ണാണ്

എത്ര പൊന്നു വേണം
നീയൊന്നു പെണ്ണാകുവാൻ

മണ്ണുപോലുമറിയാതെ
പൊട്ടി
മുളച്ചി
ഇല പൊട്ടി
ഇല മുളച്ചി

പറയന്റെ
കുന്നിന്റെ
അങ്ങേച്ചരുവിന്റെ

പറച്ചി
പൊട്ടി
മുളച്ചി

ഒടി
പറയത്തുടി
പറച്ചി
പുലയാടിച്ചി

അതെപ്പോഴും അടച്ചിടും
കാറ്റല്ല
കാറ്റിനോടൊപ്പം
മണ്ണും വരും

മണ്ണേ മണ്ണേ
തോടു വെട്ടെടീ
ഒഴുകെടീ
കിതയ്ക്കെടീ
പാഞ്ഞു പുതഞ്ഞു
പതച്ചു പുളച്ചു

ഉരിയെടീ
നെയ്യുഴിഞ്ഞു കത്തെടീ
പുന്നെല്ലു വാരി വിതറെടീ
കുരുത്തോല കുതറെടീ

കോഴിച്ചൊര
കുടുകുടാ കുടിക്കെടീ

അതെപ്പോഴും അടച്ചിടും
കാറ്റല്ല
കാറ്റിനോടൊപ്പം
മണ്ണും വരും

മണ്ണേ മണ്ണേ
തിരിച്ചു വിളിക്കല്ലേ

Labels: 

 
6വായന:
 • Blogger velliyadan

  മണ്ണേ മണ്ണേ
  എനിക്കു നിന്നെ പേടിയാടീ

  മണ്ണെനിക്കു പെണ്ണാണ്

  എത്ര പൊന്നു വേണം
  നീയൊന്നു പെണ്ണാകുവാൻ
  ഇഷ്ടായി ................

   
 • Blogger നസീര്‍ കടിക്കാട്‌

  പുതുകവിത
  ടി.എ.ശശി എന്ന കവി
  ശ(ശി)രീരത്തിന്റെ അലർജി
  എന്നിവർക്കായ്
  ഒരൊടി

  ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും
  ഇതൊന്നുമല്ലാത്തവർക്കും
  എല്ലാ അഭ്യാസങ്ങളും കാണിക്കാം.

   
 • Blogger kaviurava

  മണ്ണുപോലുമറിയാതെ
  പൊട്ടി
  മുളച്ചി
  ഇല പൊട്ടി
  ഇല മുളച്ചി മലയാള കവിതയിലേക്ക്
  ഒടി മറിഞ്ഞെത്തുമി, നവ കവിതകള്‍
  ഏതു വായനക്കാരനെയുംഞെട്ടിച്ചുകൊണ്ട്
  ശശിയെ ,,നന്മകളോടെ ,,,,ഭാവുകങ്ങള്‍ .............snehapoorvam.kc.

   
 • Blogger JIGISH

  ദേശത്തെ വരയ്ക്കുന്നത് തന്നെ രചന..ല്ലേ.?
  മണ്ണും പെണ്ണും വിത്തും വിതയും കൊയ്ത്തും മെതിയും കെട്ടുപിണയുന്ന എഴുത്തിന്റെ ഈ ഉന്മാദം ഇഷ്ടമായി..!

   
 • Blogger രാജേഷ്‌ ചിത്തിര

  മണ്ണേ, മണ്ണേ,
  പെണ്ണേ,പെണ്ണേ
  പടേണി,പടയണി,
  ഊരാളി, ഉയിരാളി,

  ഓര്‍മ്മകളിലുന്മാദ ഗന്ധ(ക)ങ്ങള്‍
  കുന്നിറങ്ങുന്നോ,
  മലകയറുന്നോ....

   
 • Blogger shinod

  ഉള്ളിലെ മണ്ണൊലിപ്പുകള്‍ക്ക് അണകെട്ടുന്ന് വാക്കുകള്‍

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007