ഓരോരോ കാലങ്ങളേ ഓരോരോ ചലച്ചിത്രഗാനങ്ങളേ
Jun 9, 2011
കാക്കച്ചോര
(“കാ കാ “ എന്ന പുസ്തകത്തിലെ മുപ്പത്തിയഞ്ചാം പേജ് )

ഹൃദയത്തിന്റെ അറയിൽ
കാക്കകളെ വളർത്തുന്നുണ്ട് ഞാൻ

ചിരി തുള്ളുന്ന
ഏഴു വയസ്സുകാരി ചാരുലതഇടതുകാല്‍ മുടന്തി
പതിനൊന്നുകാരി സബീനകുന്നിറങ്ങി കുടചൂടി
പതിനഞ്ചുകാരി ഉഷാകുമാരിഇലഞ്ഞിപ്പൂമണവുമായ്
പതിനെട്ടുകാരി മല്ലികനിലാവു വാരിച്ചുറ്റി
ഇരുപത്തൊന്നുകാരി ഹൈറുന്നീസവാഴക്കൈയിലിരുന്ന്
വിരുന്നു വിളിക്കുന്നില്ല
കൈകൊട്ടി വിളിച്ചാല്‍
വായ്ക്കരി തിന്നാനെത്തില്ല

എങ്ങും പറന്നുപോകാതെ
മഴയും കൊണ്ടിരുപ്പാണ്
എന്റെ കാക്കകള്‍

Labels: 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007