മാർജ്ജാരം
Jun 13, 2011
രാവിലെ നോക്കുമ്പോഴുണ്ട്
കവിതയിലാ പൂച്ച
പെറ്റു കിടക്കുന്നു

ഒളിഞ്ഞു നോക്കിയപ്പോഴുണ്ട്
പൂച്ചയുടെ ചുണ്ടിലൊരു ചിരി

പൂച്ചക്കുഞ്ഞുങ്ങൾ
കണ്ണമടച്ചു
പാലു കുടിക്കുന്നു

ദിവസം കുറെയായി
പൂച്ച
ചുറ്റോടു ചുറ്റും നടന്ന്
ഒരേ കരച്ചിൽ

എലിയെന്നഭിനയിച്ച്
പല വഴി
ഓടി

വിശപ്പേയെന്നു വിളിച്ച്
തിന്നതെല്ലാം
പകുത്തു

രാവിലെ നോക്കുമ്പോൾ
കവിതയിലാ പൂച്ച
നീണ്ടു നിവർന്നങ്ങിനെ
പെറ്റു കിടക്കുകയാണ്

അടുക്കാനാവുന്നില്ല

കണ്ണുരുട്ടുന്നു
മുറുമുറുക്കുന്നു
കടിച്ചു കീറാൻ പല്ലു ഞെരിക്കുന്നു


Labels:



 

 
12വായന:
  • Blogger നസീര്‍ കടിക്കാട്‌

    ചെറിയൊരൊച്ച
    പൂച്ച കരഞ്ഞതാണെന്നു കരുതിക്കൊൾക

     
  • Blogger JIGISH

    മ്യാവൂ..മ്യാവൂ...സുരേഷ് തിരിഞ്ഞുനോക്കി.. മുറ്റത്തൊരു പൂച്ച/കവിത..! കറുപ്പുകലർന്ന വെള്ളനിറം..കണ്ണിനു താഴത്തുമുണ്ട് കറുപ്പുനിറം.. സംശയമില്ല, പൂച്ച/കവിത തന്നെ.!!

     
  • Blogger M.R.Anilan -എം. ആര്‍.അനിലന്‍

    കാലൊച്ചയില്ലാതെയീ പൂച്ച
    ചുറ്റോടു ചുറ്റും നടന്നു
    ഒരേ കരച്ചിലാണ്
    :-)

     
  • Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

    ഗണപതി വാഹന രിപു നയനാ...

     
  • Blogger ജസ്റ്റിന്‍

    ഇതാണ് ഈ പൂച്ചകളുടെ ഒക്കെ കുഴപ്പം ആവശ്യം ഇല്ലാത്തിടത്ത് കയറി പെറ്റു കിടക്കും. ഓടിക്കാന്‍ നോക്കിയാല്‍ മുറു മുറുക്കും. നല്ല കവിത. നന്ദി.

     
  • Blogger നസീര്‍ കടിക്കാട്‌

    ജിഗീഷേ, മ്യാവൂ ...ഹാവൂ...

    അനിലേ, ആ കരച്ചിൽ അവനോടൊപ്പം മണ്ണിട്ടു മൂടിയേക്കുക....

    ദിനേശാ,പാതിരാക്കാണെങ്കിലും എന്നെ നീ “ദശരഥനന്ദന സഖി വദനാ“എന്നു പാതിരിയാക്കല്ലെ...

    ജസ്റ്റിൻ,സല്യൂട്ട്. ഇത്ര ഗംഭീകരമായി കവിത കൊറിച്ചല്ലൊ...

     
  • Blogger ഏറുമാടം മാസിക

    ee poochakalude oru kaaryam

     
  • Blogger നസീര്‍ കടിക്കാട്‌

    നാസറേ പൂച്ചയ്ക്കാരു മണി കെട്ടും?

     
  • Blogger K G Suraj

    പെരുത്ത് ഇഷ്ടമായി ...

     
  • Blogger Mano Artist

    myavooo

     
  • Blogger yousufpa

    ഈ പൂച്ചയെ കൊണ്ട് തോറ്റു.പെറ്റു കിടക്കാൻ കണ്ട നേരവും സ്ഥലവും.

     
  • Blogger sarala

    ഇഷ്ടമായി...

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007