സോപ്പ് ചീപ്പ് കണ്ണാടി
Jul 24, 2011
ബോഡി

പാതി മലർന്നും പാതി കമഴ്ന്നും
പാതി ചാഞ്ഞും പാതി ചെരിഞ്ഞും
പാതി ഉറങ്ങിയും പാതി ഉണർന്നും
കുളിമുറിയിലാണ്

(ചത്ത ഭാഷയിൽ സംസാരിക്കുന്നുണ്ട്
മനസ്സിലാകുന്നില്ല)

തേഞ്ഞു തീർന്നിട്ടു
നാളേറെയായ്
നിത്യം കുളിക്കുവാൻ
ഉടുമുണ്ടുരിയുന്ന നേരത്തു
ഉടലു ചീഞ്ഞതിൻ മണം.
മുക്കും മൂലയും മൂക്കുരച്ചു
കുളിമുറിയിലാരോ
ചത്തു കിടക്കുന്നുവോ?

കണ്ണാടി കളിയാക്കി
മണത്തു നോക്കെടാ
സുന്ദര മുഖകാന്തി
വിരിഞ്ഞ മാർവ്വിടച്ചൂട്
അരക്കെട്ടിൻ ആട്ടവിളക്ക്
വിരലനക്ക ചതി
കാൽനടച്ചുഴി
വഴി ചന്തപുരപ്പുറം.

മറന്നെന്റെ കൂടെപ്പിറപ്പേ
തിക്കിത്തിരക്കിൽ കുടുക്കുകൾ.
തേഞ്ഞു മാഞ്ഞതെന്തെന്നു
പറയെന്റെ കൂട്ടുകാരാ.

കണ്ണാടിയുടയുന്നു

ആൺ‌മണം പെൺ‌മണം
ചെടിമണം പൂമണം
മരമണം കിളിമണം
പുഴമണം കുന്നിൻ‌മണം
നാട്ടുമണം നഗരമണം
കഴുതമണം കുതിരമണം

പകച്ചു പോകുന്നു കൂടെപ്പിറപ്പേ
മണത്തു ചാകുന്നു കൂട്ടുകാരാ

(മുടിചീകിയ നേരം
ഭാഷയില്ലാ സാക്ഷിയും തൊണ്ടിയും
മനസ്സിലാകുന്നില്ല)

Labels: 

 
4വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007