പ്രതിഛായ
Aug 16, 2011
കണ്ണാടിയിൽ കണ്ടുമുട്ടിയതും
ഇടംവലം മുടി നീട്ടുവാനും
വെട്ടിതിരുത്തുവാനും ചീകിയൊതുക്കുവാനും തുടങ്ങി

കണ്ണിനും ചുണ്ടിനും
വേറെയും ചില ചെല്ലപ്പേരുകളുണ്ടെന്ന്
അനായാസം വെളിവാക്കപ്പെട്ടു

മീശ
അനേകം ഭാവങ്ങളിൽ
അഭിനയ ജീവിതം ശീലമാക്കി

നെഞ്ചു നെടുകെ പിളർന്ന്
കുടുക്കുകളുടെ പാലവും
പാലം കടന്നു പല നാടുകളുമുണ്ടായി

ചങ്ങാതിമാർ
അളന്നു മുറിച്ച കത്തി
അരയിൽ ഒളിച്ചു തിരുകി

അവരിൽ ചിലർ
ഇടയ്ക്കിടെ
എന്നന്നേക്കും അപ്രത്യക്ഷമായി

Labels:



 

 
6വായന:
  • Blogger M.R.Anilan -എം. ആര്‍.അനിലന്‍

    ചിലർഇടയ്ക്കിടെഎന്നന്നേക്കും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു..നെഞ്ചു നെടുകെ പിളർന്ന്കുടുക്കുകളുടെ പാലവും
    പാലം കടന്നു പല നാടുകളുമുണ്ടായി' പലതരം പ്രതിച്ഛായകളിൽ!!!

     
  • Blogger നിരഞ്ജന്‍.ടി.ജി

    :) : (:

     
  • Blogger JIGISH

    ആളുകൾ കണ്ടുകണ്ടാണു സർ, കടലുകൾ ഇത്ര വലുതായത്..! (കെ.ജി.എസ്)

     
  • Blogger yousufpa

    എത്തിപ്പെടാത്ത ഒരു തലത്തിലേക്ക് കൊണ്ടുപോയതുപോലെ.
    കവിത ഇഷ്ടപ്പെട്ടു.

     
  • Blogger ഷൈജു കോട്ടാത്തല

    മീശഅനേകം ഭാവങ്ങളിൽഅഭിനയ ജീവിതം ശീലമാക്കി. ഇഷ്ടപ്പെട്ടു

     
  • Blogger മുജീബ് കെ .പട്ടേൽ

    ചെറുതും എന്നാല്‍ സുന്ദരവുമായ കവിത. അഭിനന്ദനങ്ങള്‍ ....

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007