ഓന്ത്
Nov 30, 2011
രാത്രിയായതും,
നിറം മാറി
ഓന്തുകൾ
വരമ്പിൽ നിരന്നു

നാളെ രാവിലെ,
ഞാൻ ചുവപ്പിൽ 
പട്ടുസാരിയുടുക്കുമെന്ന്
കല്യാണിയോന്ത്

ഞാൻ ചന്ദനത്തിൽ
ജുബ്ബയിടുമെന്ന്
ദാമോദരനോന്ത്

ഞാൻ ഇളം‌പച്ചയിൽ
ചുരിദാറിടുമെന്ന്
മേരിക്കുഞ്ഞോന്ത്

നേരം വെളുത്തതും,
വരമ്പിൽ
അലക്കാനിട്ട
അടിയുടുപ്പുകൾ തുരന്ന്
വിരിഞ്ഞു വരുന്ന 
കറുത്ത തുമ്പപ്പൂ
ഇറുക്കുന്ന തിരക്കിലാണ്
നീല നിറമുള്ള പെൺ‌കുട്ടിയും
വയലറ്റ് നിറമുള്ള ആൺ‌കുട്ടിയും


 

 
1വായന:
  • Blogger yousufpa

    എന്തൊ, എനിയ്ക്കീ കവിത ഇഷ്ടപ്പെട്ടില്ല. ഒന്നും മനസ്സിലായതുമില്ല.

     
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007