വിവർത്തനം
Dec 11, 2011
ഞാനറിയാതെ
എന്റെ നാലഞ്ചു വരി

ആ കാക്ക കരഞ്ഞു
കോഴി കൂവി
ചൂലെടുത്തവൾ
മുറ്റം തൂത്തു

ഉറക്കം കെട്ടു

എന്റെ നാലഞ്ചു വരി
അങ്ങോട്ടോടി
ഇങ്ങോട്ടോടി
തൂറാൻ മുട്ടി

ഉണർന്നു

എന്റെ നാലഞ്ചു വരി
ചായയ്ക്കു പറഞ്ഞു
നല്ല മധുരത്തിൽ
കടുപ്പത്തിൽ
വെള്ളം കുറച്ച്
പഞ്ചസാരയില്ലാതെ

പുട്ടു മതി
ഉപ്പുമാവുണ്ടോ
മൊരിഞ്ഞ ദോശ തന്നെ
ഭൂരിക്കു ബാജി
 
തിന്നു

എന്റെ നാലഞ്ചു വരി
നാടു വിട്ടു
ബസ്സിൽ കയറി
തീവണ്ടിക്കു ടിക്കറ്റെടുത്തു
കപ്പലോടിച്ചു
വിമാനത്തിൽ പറന്നു

സഹിക്കവയ്യാതെ
ആദ്യമായി
ക്യൂബയിലെ ചുരുട്ടു വലിച്ചു
ചോര ഓടിപ്പോകുന്നതു കണ്ടു
നാലഞ്ചു വരിയിൽ
കാടോർത്തു
കാട്ടിലേക്കുള്ള വഴിയോർത്തു
അട്ടയെ ഓർത്തു

പകൽ തെളിഞ്ഞു

എന്റെ നാലഞ്ചു വരി
മടങ്ങി വരുന്നതു കണ്ടോ
കർക്കിടകത്തിൽ നിന്നു
ഓരോന്നോരാന്നായി
വേർപ്പെടുത്തി
ഒരു തുള്ളി
ഓടിപ്പോകുന്നതു കണ്ടോ

രാത്രിയായി

സ്വപ്നത്തിൽ
യു.കെ.യിലെ മഞ്ഞിൽ
ക്യൂ നിൽക്കുകയാണ്
എന്റെ നാലഞ്ചു വരി


 

 
2വായന:
 • Blogger എം പി.ഹാഷിം

  ഉപരിപ്ലവ വായനയ്ക്ക് നിന്ന് തരില്ല താങ്കളുടെ
  കവിതകളെന്നറിയാം.....എങ്കിലും പക്ഷെ ഇങ്ങനെ കടുത്ത രീതിയില്‍
  പറയുന്നതിനാല്‍ നല്ല നല്ല ആശയങ്ങള്‍ സംവദിക്കാതെ പോകുന്നോന്നു സംശയം!

   
 • Blogger yousufpa

  നിങ്ങളാ മഞ്ഞിൽ തന്നെ നിന്നോളൂ..ഞാൻ മുല്ലപ്പെരിയാറിലൊന്നു തപ്പാം ആ നാലഞ്ചുവരിയെ..

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007