കറന്റ് (കരണ്ട്)
Jan 3, 2012
ഇന്നലെ
ഉറക്കത്തിൽ
ഭൂമിക്കു പുറത്തു കടന്നു

കയ്യിൽ നീട്ടിപ്പിടിച്ച കത്തി

നിലവിളിച്ചതോർമ്മയുണ്ട്

രാവിലെ
ഭൂമിയെ
രണ്ടായി മുറിച്ചു

ഭാര്യ ചോദിച്ചു
ദോശ മതിയോ

ആപ്പിൾ
അതിന്റെ കുരു
കൊമ്പ്
എത്ര കുഴിച്ചിട്ടാലും
ഈ മുറ്റത്തു പൂക്കില്ല
കായ്ക്കില്ല

പുട്ടു മതിയോ

ഭൂമി
രണ്ടു കഷണങ്ങളായി
ദോശയും
പുട്ടും

തൂറാൻ മുട്ടി

ഇന്നലെ മുഴുവൻ
ഏരിഞ്ഞു
വീണു

കോഴി കൂവി
നേരം വെളുത്തതേയുള്ളൂ

മുറ്റത്ത്
ഞാനിവിടെയുണ്ടേയെന്ന്
തേങ്ങ

ഇന്നലെ
ഉറക്കത്തിൽ വീണതാണ്

വെയിലത്തു കിടന്ന്
ഉണങ്ങുകയാണ്

പൂച്ച
മണത്തു നോക്കുന്നുണ്ട്
പട്ടി
പൂച്ചയുടെ തൊട്ടുപിന്നിലുണ്ട്

പൂമ്പാറ്റ
പറന്നു നടക്കുന്നുണ്ട്

അകത്തിരുന്ന്
എലി
വിളിച്ചു ചോദിച്ചു

കൂ...കൂ...
അയല മത്തി ......

കത്തി
ചെതുമ്പൽ ചീകുകയാണ്
പല തരം
കഷണങ്ങളാക്കി
മുറിക്കുകയാണ്
 

 
11വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007