അസമയങ്ങളിലെ ഉറക്കം ഞെട്ടുന്നു
Mar 30, 2012
വർഷങ്ങൾക്കു മുമ്പു നാടുവിട്ടു പോയതാണെന്ന്
പല കഷണങ്ങളാൽ തുന്നിയെടുത്തൊരാൾ
എല്ലാവരുടെയും മുമ്പിൽ പ്രത്യക്ഷനാകുന്നു
                         ആർക്കും ഓർമ്മ കിട്ടുന്നില്ല

അസമയത്തും അയാളുടെ ഇരുമ്പുപെട്ടി
എല്ലാവർക്കും സുപരിചിതമാകുന്നു
                        രാവിലെ പത്തുപത്തരയ്ക്ക്
                        ഇരുമ്പുപെട്ടിയിൽ നിന്ന്
                        പാമ്പുകളും കീരികളും
                        പുറത്തേക്കിറങ്ങുന്നു

അസമയങ്ങളിലങ്ങിനെ പല ജീവജാലങ്ങളും
പുറത്തേക്കിറങ്ങുന്നു
                        അക്കൂട്ടത്തിൽ
                        മനുഷ്യരുണ്ടായിരുന്നില്ല


 

 
1വായന:
  • Blogger yousufpa

    വിസ്മരിക്കുകയും ഓർത്തെടുക്കുകയും ചെയ്യുന്ന കാലം...

     
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007