മഴക്കാലം |
Jul 6, 2007 |
മഴക്കാലം നല്‍കുന്നത് ഇരുണ്ടു വന്യമായ ആകാശം മാത്രമല്ല, പച്ച നനഞ്ഞൊലിക്കുന്ന കാടിന്റെ യൗവ്വനം കൂടിയാണ്.
ഇണചേരലിന്റെ ഗന്ധത്തില്‍, ഇലകളിറ്റി നില്‍ക്കുന്ന- വന്മരങ്ങളുടെ നഗ്നതയില്‍ കുടമ്പുളിയുടെ മണമലയുന്നുണ്ടാവും. തളിര്‍കാലങ്ങളുടെ ഗര്‍ഭസ്മൃതിയില്‍ ഒരു കുഞ്ഞുകിളിയുടെ നക്‌ഷത്ര ഹൃദയം നിലവിളിക്കുന്നുണ്ടാവും..
മഴക്കാലം നല്‍കുന്നത് തോരാത്ത ജാലകം മാത്രമല്ല. ജലകുമിളകള്‍ കൃഷ്ണമണികളാവുന്ന ഭൂമിയുടെ കാണാക്കാഴ്ചകള്‍ കൂടിയാണ്. സ്വപ്നവിസ്മയത്തിന്റെ രാഗവിസ്താരത്തില്‍, മഴപ്പെയ്ത്തിന്റെ ഓര്‍മ്മയില്‍ യാത്രയുടെ- വേഗങ്ങളലയുന്നുണ്ടാവും...
ഇനിയുമൊരു യാത്രയുടെ പ്രണയവും, കാത്തിരിപ്പും നോവുന്നുണ്ടാവും...
|
|
|
|
|
|
good keep it up