ഒപ്പിടുമ്പോള്‍ ഓരോ തവണയും സംശയിച്ചിരുന്നു...
എസ്.എസ്.എല്‍. സി ബുക്കില്‍ കൈകള്‍ ചലിച്ചത് ഇങ്ങിനെ വിറച്ചു വിറച്ചോ,
പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ അടയാളപ്പെട്ടത് ഈ കുറിയ വരകളാല്‍ ചുരുണ്ടുകൂടിയോ,
തറവാട് ഭാഗം വെച്ചപ്പോള്‍ ഒപ്പിട്ടു മുറിച്ചത് ഇങ്ങനെ സ്വയമടര്‍ന്നു വീണോ,
പഞ്ഞമായിരുന്നിട്ടും എഴുതിക്കൊടുത്ത ചെക്കുകളില്‍ പിടഞ്ഞു നിന്നത് ഈ രൂപക്കൂട്ടിലോ...
ഒപ്പിടുമ്പോള്‍ ഇപ്പോഴും എനിക്കെന്‌റെ മുഖത്തു നോക്കാനാവില്ല; ആരോ അവിടെ ഒളിഞ്ഞിരിക്കുന്നുണ്ട് പതിഞ്ഞു ശ്വസിക്കുന്നുണ്ട്! |
ഒപ്പിടുമ്പോള്‍
ഒപ്പിയെടുക്കാനാവുന്നു,
ചിലതെല്ലാം...